ചെറുതന ഗ്രമപഞ്ചായത്തിൻറെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം വരെ മൂന്നില്‍ രണ്ട് ഭാഗം കൃഷിഭൂമിയും ബാക്കി കരയുമായ ഒരു ഭൂപ്രദേശമായിരുന്നു ചെറുതന. പമ്പാനദിയും അച്ചന് കോവില്‍ ആറിന്റെ കൈവഴിയും മറ്റ് ഒട്ടേറെ ഉപപുഴകളും ഈ പ്രദേശത്ത് കൂടി പടിഞ്ഞാറോട്ട് ഒഴുകുന്നത് കൊണ്ട് ഭൂമി വളരെ ഫലഭൂയിഷ്ഠമായിരുന്നു. തേവരി, തണ്ടപ്ര, പാണ്ടി, പോച്ച, മടയനാരി, കുട്ടന്കഫരി, കോഴിക്കുഴി, കോതേരി, പേരിയ്ക്കാട്ടേരി, തെക്കേ കണത്താരി തുടങ്ങിയ പാടശേഖരങ്ങളില്‍ എക്കല്‍ മണ്ണ് തിങ്ങിക്കൂടുന്നത് നീക്കം ചെയ്ത് കൃഷി ചെയ്തിരുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. കൊച്ചുവിത്ത്, കുളപ്പാല, ചെറുമാലാറിയന്, കുഞ്ഞതിക്കീര, കൊടുങ്ങള്ളൂര്, കുറുക, ചമ്പാവ്, ഞവര തുടങ്ങിയ നാടന്‍ വിത്തിനങ്ങളാണ് പ്രധാനമായും കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ഏക്കറിന് 150 പറ വരെ ഉല്പ്പാങദനം ലഭിച്ചിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇരുപ്പൂ കൃഷി സംവിധാനമാണ് നിലനിന്നിരുന്നത്. വെള്ളപ്പൊക്ക കാലയളവില്‍ പ്രധാനമായും...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 31, 2026
ചെറുതന ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെപരിപാലിക്കുന്നവർ ലൈസന്‍സ് എടുക്കുക
ചെറുതന ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെപരിപാലിക്കുന്നവർ തങ്ങളുട വളർത്ത് നായകള്‍ക്ക് വാക്സിനേഷന് നടത്തി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവന പോർട്ടലായ കെ-സ്മാർട്ടിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം