പഞ്ചായത്ത്

ചെറുതന ഗ്രാമപഞ്ചായത്തിൽ 14 വാർഡുകള്‍ ആണ് ഉളളത് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം...

ആർ,രാജേഷ്

പ്രസിഡൻ്റ്

അനില എസ്സ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി.കെ.ജയചന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാക്യഷ്ണൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോഫിയ കെ. എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ശ്രീദേവി അമ്മ

സെക്രട്ടറി, ചെറുതന ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ:ആലപ്പുഴ ജില്ലയിലെ കാർത്തിക പളളി താലൂക്കില്‍ ഹരിപ്പാട് ബ്ലോക്കില്‍ 14.25ച.കി.മീ.  സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആണ് ചെറുതന ഗ്രാമപഞ്ചായത്ത് 2025 ലെ ഡിലിമിറ്റേഷൻ്‍റെ ഭാഗമായി 14 വാർഡുകളാണ് ഉളളത്,    

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചെറുതന ഗ്രമപഞ്ചായത്തിൻറെ ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം വരെ മൂന്നില്‍ രണ്ട് ഭാഗം കൃഷിഭൂമിയും ബാക്കി കരയുമായ ഒരു ഭൂപ്രദേശമായിരുന്നു ചെറുതന. പമ്പാനദിയും അച്ചന്‍ കോവില്‍ ആറിന്റെ കൈവഴിയും മറ്റ് ഒട്ടേറെ ഉപപുഴകളും ഈ പ്രദേശത്ത് കൂടി പടിഞ്ഞാറോട്ട് ഒഴുകുന്നത് കൊണ്ട് ഭൂമി വളരെ ഫലഭൂയിഷ്ഠമായിരുന്നു. തേവരി, തണ്ടപ്ര, പാണ്ടി, പോച്ച, മടയനാരി, കുട്ടന്കഫരി, കോഴിക്കുഴി, കോതേരി, പേരിയ്ക്കാട്ടേരി, തെക്കേ കണത്താരി തുടങ്ങിയ പാടശേഖരങ്ങളില്‍ എക്കല്‍ മണ്ണ് തിങ്ങിക്കൂടുന്നത് നീക്കം ചെയ്ത് കൃഷി ചെയ്തിരുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. കൊച്ചുവിത്ത്, കുളപ്പാല, ചെറുമാലാറിയന്‍, കുഞ്ഞതിക്കീര, കൊടുങ്ങള്ളൂര്‍, കുറുക, ചമ്പാവ്, ഞവര തുടങ്ങിയ നാടന്‍ വിത്തിനങ്ങളാണ് പ്രധാനമായും കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ഏക്കറിന് 150 പറ വരെ ഉല്പ്പാങദനം ലഭിച്ചിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇരുപ്പൂ കൃഷി സംവിധാനമാണ് നിലനിന്നിരുന്നത്. വെള്ളപ്പൊക്ക കാലയളവില്‍ പ്രധാനമായും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 31, 2026

ചെറുതന ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെപരിപാലിക്കുന്നവർ ലൈസന്‍സ് എടുക്കുക

ചെറുതന ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെപരിപാലിക്കുന്നവർ തങ്ങളുട വളർത്ത് നായകള്‍ക്ക് വാക്സിനേഷന്‍ നടത്തി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവന പോർട്ടലായ കെ-സ്മാർട്ടിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം

പുതിയ വാർത്ത